ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോയ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ചെന്നൈ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. റഡാര്‍ ബന്ധത്തിലെ തകരാറാണ് അടിയന്തര ലാന്‍ഡിംഗിന് കാരണം. ഒരു മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. എയര്‍ ഇന്ത്യയുടെ 2455 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. കേരളത്തില്‍ നിന്നുള്ള അഞ്ച് എംപിമാര്‍ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
വന്‍ ദുരന്തമാണ് ഒഴിവായതെന്ന് എംപിമാര്‍ പ്രതികരിച്ചു. അടൂര്‍ പ്രകാശ്, കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ രാധാകൃഷ്ണന്‍, സി റോബര്‍ട് ബ്രൂസ് (തിരുന്നല്‍വേലി) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാര്‍. സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്ത് വന്നു. സാങ്കേതിക പ്രശ്‌നം മാത്രമാണ് ഉണ്ടായതെന്നും മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
UPDATING...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |