തിരുവനന്തപുരം : കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിളവ് ഈ ആഴ്ച തന്നെ പ്രഖ്യാപിച്ചേക്കും. കണ്ണൂരിലുള്ള മന്ത്രി എം.ബി. രാജേഷ് 12ന് മടങ്ങിയെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പുതുക്കിയ ഉത്തരവിറക്കും.
പെർമിറ്റ് ഫീസ് വർദ്ധന കൂടിപ്പോയെന്നും ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുനഃപരിശോധിക്കുന്നത്.
80-150 ചതുരശ്ര മീറ്റർ (862 - 1615ചതുരശ്ര അടി) വിസ്തീർണമുള്ള കെട്ടിടങ്ങളുടെ സ്ലാബിലാണ് ഇളവിന് സാദ്ധ്യത. ഈ സ്ലാബിൽ വരുന്ന വീടുകൾക്ക് പഞ്ചായത്തുകളിൽ 50 രൂപ, നഗരസഭകളിൽ 70 രൂപ, കോർപറേഷനുകളിൽ 100 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |