തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം കേന്ദ്രീകൃത കോൾ സെന്റർ (1950) തുറന്നു. വോട്ടർ രജിസ്‌ട്രേഷൻ, വോട്ടർ ഐഡി കാർഡിലെ തിരുത്തലുകൾ, പോളിംഗ് ബൂത്ത് വിവരങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങൾ എന്നിവയിൽ പൗരന്മാർക്ക് കോൾ സെന്റർവഴി സഹായം തേടാവുന്നതാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർഅറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |