തിരുവനന്തപുരം: പൊലീസ് ഇൻസ്പെക്ടർ കെ. നിപുൺ ശങ്കർ ഡെപ്യൂട്ടേഷനിൽ സി.ബി.ഐയിൽ തുടരും. ഫെബ്രുവരി 17 മുതൽ രണ്ടു വർഷത്തേക്ക് സി.ബി.ഐയിൽ തുടരാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. രണ്ടുവർഷമായി സി.ബി.ഐയിലാണ് അദ്ദേഹം.
പെൻഷൻ ആനുകൂല്യമില്ല,
ഇന്ന്പ്രക്ഷോഭ വിളംബര ജാഥ
തിരുവനന്തപുരം: ഇക്കഴിഞ്ഞ ഏപ്രിൽ മാസം മുതൽ സർവ്വീസിൽ നിന്ന് വിരമിച്ച ആയിരത്തോളം ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യം നൽകാത്ത കെ.എസ്.ഇ.ബി നടപടിക്കെതിരെ പെൻഷണേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈദ്യുതിഭവന് മുന്നിൽ പ്രക്ഷോഭ വിളംബരജാഥ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിരമിക്കൽ ആനുകൂല്യങ്ങളും കൃത്യമായി പെൻഷനും നൽകാൻ രൂപീകരിച്ച മാസ്റ്റർ ട്രസ്റ്റിൽ നിന്ന് സർക്കാർ പിൻമാറിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.വിരമിക്കൽ ആനുകൂല്യം നൽകാൻ 213കോടിയോളം രൂപവേണം.സാമ്പത്തിക പ്രതിസന്ധി മൂലം ഇൗ തുക കണ്ടെത്താൻ കെ.എസ്.ഇ.ബിക്കാകുന്നില്ല.ഘട്ടംഘട്ടമായി തുക നൽകുമെന്ന ഉറപ്പും പാലിക്കാത്തതോടെയാണ് പെൻഷൻകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
വേൾഡ് മലയാളി
ഫെഡറേഷൻ
കൺവെൻഷൻ
കൊച്ചി: വേൾഡ് മലയാളി ഫെഡറേഷന്റെ നാലാം ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ 27, 28 തീയതികളിൽ ബാങ്കോക്കിൽ നടക്കും. ബിസിനസ് മീറ്റ്, മീഡിയ കോൺഫറൻസ്, പ്രവാസി ഉച്ചകോടി, വോയ്സ് ഒഫ് വുമൺ പ്രോഗ്രാം, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് ആദരം, കലാ, സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും. ബാങ്കോക്കിലെ അംബാസഡർ ഹോട്ടലിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 164 രാജ്യങ്ങളിൽ നിന്നായി 400 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ, കേരള ഘടകം പ്രസിഡന്റ് ടി.ബി. നാസർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |