കൊച്ചി: സർക്കാർ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്തെ പട്ടയഭൂമികളിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി മലയാളിയും സാമൂഹ്യ പ്രവർത്തകനുമായ പി.പുരുഷോമത്തൻ ഹൈക്കോടതിയിൽ ഹർജി നൽകി. തടിമാഫിയ ഒരു വിഭാഗം റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെ 100 കോടിയിലേറെ രൂപയുടെ മരങ്ങൾ മുറിച്ചു കടത്തിയെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |