തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി വിപണിയിയിൽ ഇടപെടണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കുത്തകകൾ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാധാരണക്കാരന്റെ ജീവിതം അതീവ ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്ന പണി സർക്കാർ നിറുത്തണം.
വിലക്കയറ്റം തടയാൻ സർക്കാർ എല്ലാ കാലത്തും ഇടപെട്ടിട്ടുണ്ട്. മാവേലി സ്റ്റോറുകളിലും സപ്ളൈക്കോ സ്ഥാപനങ്ങളിലും അവശ്യസാധനങ്ങൾ എത്തിച്ചാണ് ഇത് സാധിച്ചിരുന്നത്. എന്നാൽ അതിനുപോലും സാധിക്കാത്ത അവസ്ഥയിൽ സമ്പൂർണപരാജയത്തിലാണ് സർക്കാർ ഇപ്പോൾ. അടിസ്ഥാന പ്രശ്നങ്ങളിൽ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |