
തിരുവനന്തപുരം: ഒന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മാർജിനിൽ യു.ഡി.എഫ് വിജയിക്കുമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് തരംഗമുണ്ടാവുമെന്നാണ് ട്രെൻഡുകളും വോട്ടിംഗ് പാറ്റേണുകളും പ്രവർത്തകരിൽ നിന്നുള്ള ഫീഡ്ബാക്കും സൂചിപ്പിക്കുന്നത്.
ഇന്ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതും. കോഴിക്കോട് നഗരസഭയിലടക്കം മാറ്റമുണ്ടാകും. 10 വർഷത്തെ ദുർഭരണത്തിനെതിരെ മലബാറിൽ ജനവികാരം ഇരമ്പുകയാണ്. സംസ്ഥാന വിഷയങ്ങളാണ് ഇക്കുറി ചർച്ച ചെയ്യപ്പെടുന്നത്. 2010ൽ താൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ നേടിയതിനേക്കാൾ ഉജ്ജ്വലമായ വിജയം കൈവരിക്കും. അന്ന് 70 ശതമാനം പഞ്ചായത്തുകൾ പിടിച്ചെടുത്തിരുന്നു. ഇക്കുറി അതിലേറെ പിടിച്ചെടുക്കാൻ സാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |