തിരുവനന്തപുരം: മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാത്ഥിയുമായ വി.വി പ്രകാശിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. നിലമ്പൂരിൽ യു.ഡി.എഫിന് വൻവിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടിവന്നുവെന്നത് ദു:ഖകരമാണ്. കോൺഗ്രസിന്റെ കരുത്തുറ്റ നേതാവും മികച്ച സംഘാടകനുമായ അദ്ദേഹം പാർട്ടിക്ക് നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. സഹപ്രവർത്തകൻ എന്നതിനേക്കാൾ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |