തിരുവനന്തപുരം: തൊഴിൽ മേഖലയിൽ ഇടത് മുന്നണി സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും നടപ്പായില്ലെന്നും വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന തൊഴിലാളികളെ സർക്കാർ വലയ്ക്കുകയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ്. ശിവകുമാർ, ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, വി.ജെ.ജോസഫ് എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമാരായ പി.ജി. ദേവ്, ജോസ് ജോർജ്ജ് പ്ലാത്തോട്ടം, വി.പി. ഫിറോസ്, മനോജ് ചിങ്ങന്നൂർ, പി.പി. ആലി, ജോർജ് കരിമറ്റം, മലയാലപ്പുഴ ജ്യോതിഷ്കുമാർ,എ.കെ. ഹഫീസ് അഖിലേന്ത്യാ ഭാരവാഹികളായ ഡോ. എം.പി. പത്മനാഭൻ, കെ.പി. തമ്പി കണ്ണാടൻ, ആർ.എം. പരമേശ്വരൻ, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി. ശർമ്മ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |