തിരുവനന്തപുരം:സപ്ലൈകോയുടെ ആഭിമുഖ്യസംഘടിപ്പിക്കുന്ന ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ഫെയറുകൾ ഇന്ന് മുതൽ 30 വരെ നടക്കും.സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് പുത്തരിക്കണ്ടം മൈതാനത്ത് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.മന്ത്രി വി.ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,തൃശൂർ എന്നീ ജില്ലകളിലാണ് സ്പെഷ്യൽ ക്രിസ്തുമസ് ന്യു ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്.സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിമൂലം മാെത്ത വിതരണക്കാർക്ക് നൽകേണ്ട കുടിശിക നൽകാനായിട്ടില്ല. ക്രിസ്മസ് ഫെയറുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിന് വ്യാപാരികളുമായി ചർച്ച നടത്തി ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്. സബ്സിഡി സാധങ്ങൾക്ക് പുറമെ നോൺ സബ്സിഡി സാധനങ്ങളും 5 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.കൂടാതെ,ബ്രാന്റഡ് ഉത്പന്നങ്ങളും 10 മുതൽ 30 ശതമാനം വിലക്കുറവിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |