ന്യൂഡൽഹി: കൊവിഡിനെ നേരിടാൻ വരുന്ന ഉൽസവ സീസണിൽ ജാഗ്രതയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമവും ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കൊവിഡ് പ്രതിരോധ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സംസ്ഥാന ആരോഗ്യമന്ത്രിമാർ അടങ്ങിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വകഭേദം കണ്ടെത്താൻ ന്യൂമോണിയ പോലുള്ള അസുഖങ്ങളുടെയും സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കണം. മരുന്നുകൾ, ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, വാക്സിനുകൾ എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |