തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 28,481 പേർ പുതിയതായി കൊവിഡ് ബാധിതരായി. തലസ്ഥാന ജില്ലയിലാണ് വ്യാപനം കൂടുതൽ, 6911. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35.27 ശതമാനമായി. 24 മണിക്കൂറിനിടെ 80,740 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ 944 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം - 4013, കോഴിക്കോട് - 2967, തൃശൂർ - 2622, കോട്ടയം -1758, കൊല്ലം -1604, പാലക്കാട് -1546, മലപ്പുറം -1375, പത്തനംതിട്ട -1328, കണ്ണൂർ - 1170, ആലപ്പുഴ - 1087, ഇടുക്കി - 969, കാസർകോട് - 606, വയനാട് - 525 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അപ്പീൽ നൽകിയ 83 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |