പത്തനംതിട്ട: കെഎസ്‌ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. എംസി റോഡിൽ അടൂർ വടക്കത്തുകാവിലാണ് സംഭവം. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
പിക്കപ്പ് ഡ്രൈവറും കൊല്ലം അഞ്ചൽ സ്വദേശിയുമായ വിജയൻ, ഇദ്ദേഹത്തിന്റെ സഹായി അരുൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിക്കപ്പ് അമിത വേഗതയിലായിരുന്നു എന്നാണ് ബസിലെ യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |