തൊടുപുഴ: ചിന്നക്കനാലിൽ കൈവശമുള്ള അധിക ഭൂമി തിരിച്ച് നൽകാൻ മാത്യു കുഴൽനാടൻ തയ്യാറാകണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സർക്കാർ ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആളുകൾക്ക് നൽകണമെന്നും ഇല്ലെങ്കിൽ സി.പി.എം ഭൂമി പിടിച്ചെടുക്കുമെന്നും ഇതിനായി ഏതറ്റം വരെയും പോകുമെന്നും സി.വി വർഗീസ് പറഞ്ഞു. മാത്യു കുഴൽനാടന്റെ എല്ലാ ഇടപാടുകളിലും ദുരുഹതയുണ്ട്. വക്കീൽ ജോലിക്കിടയിൽ സമാന്തര ബിസിനസ് നടത്തരുതെന്ന ചട്ടം കുഴൽനാടൻ ലംഘിച്ചെന്നും സി.വി.വർഗീസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |