തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽ.ഡി.എഫ് സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ സി.പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും നിരവധി ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോർഡിങുകളും എൽ.ഡി.എഫ് പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഇവ നീക്കം ചെയ്യാൻ പാർട്ടി നേതാക്കളും പ്രവർത്തകരും രംഗത്ത് വരണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |