SignIn
Kerala Kaumudi Online
Monday, 18 August 2025 7.16 PM IST

ആ പരാതിക്കത്തിൽ രാഷ്ട്രീയം കത്തുന്നു, സാമ്പത്തിക ഇടപാടിൽ സി.പി.എം സംശയനിഴലിൽ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയും എസ്.എഫ്.ഐ മുൻ ജില്ലാ ഭാരവാഹിയുമായിരുന്ന ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണയ്ക്ക് സംസ്ഥാന മന്ത്രിമാരുൾപ്പെടെയുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂ
ർ സ്വദേശിയും ചെന്നൈയിലെ വ്യവസായിയുമായ മുഹമ്മദ് ഷർഷാദ് 2021ൽ പി.ബിക്ക് നൽകിയ പരാതികത്ത് ചോർന്നത് രാഷ്ട്രീയ വിവാദമായി.

ആരോപണ വിധേയനും പരാതിക്കാരനും പാർട്ടിക്ക് വേണ്ടപ്പെട്ടവരും മുൻ പ്രവർത്തരുമാണ്.

പ്രതിപക്ഷം സർക്കാരിനും സി.പി.എമ്മിനും എതിരെ ആക്രമണം കടുപ്പിച്ചു.

അടുത്തിടെ മധുരയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായി എത്തുകയും പങ്കെടുപ്പിക്കാത്തതിനാൽ ൽ തിരിച്ചു പോകേണ്ടിയും വന്ന രാജേഷ് കൃഷ്ണ ഇക്കാര്യം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്കെതിരെ കൊടുത്ത മാനനഷ്ടക്കേസിൽ രേഖയായി കത്ത് ഉൾപ്പെടുത്തിയതാണ് പാർട്ടിക്ക് നാണക്കേടായത്.

മാദ്ധ്യമങ്ങൾക്ക് അയച്ച നോട്ടീസിൽ ഡൽഹി ഹൈക്കോടതി കത്ത് ഉൾപ്പെടുത്തുകയും ചെയ്തതോടെ നിഷേധിക്കാൻ കഴിയാതായി.

കത്ത് ചോർന്നതിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് കഴിഞ്ഞ ദിവസം ഷെർഷാദ് പരാതി നൽകി.

രാജേഷ് കൃഷ്ണ മധുരയിൽ പ്രതിനിധിയായി എത്തുമെന്ന് അറിഞ്ഞ മുഹമ്മദ് ഷർഷാദ് വിഷയം തമിഴ്നാട്ടിലെ നേതാക്കൾവഴി പി.ബി. അംഗമായ അശോക് ധാവ്ളെയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതോടെയാണ് തിരിച്ചയച്ചത്. വിദേശത്തെ ചില കടലാസ് സ്ഥാപനങ്ങളുമായി ചേർന്ന് സർക്കാർ പദ്ധതികളിൽ നിന്ന് പണം തട്ടുകയും ചെന്നൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിവഴി ഈ പണം നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്തു എന്നാണ് ആക്ഷേപം.

ഗോവിന്ദന്റെ മകൻ കത്ത്

ചോർത്തിയെന്ന് ഷെർഷാദ്

(കണ്ണൂരിൽ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾ)

# പൊളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്.

#കൊല്ലത്തെ കടൽകായൽ ശുചീകരണ പദ്ധതിയിൽ 'കിങ്ഡം' എന്ന പേരിൽ ഒരു കടലാസ് കമ്പനി ഉണ്ടാക്കി രാജേഷ് കൃഷ്ണ പണം തട്ടി.

#പദ്ധതിക്കായി ലഭിച്ച തുകയിൽ മൂന്നിലൊന്ന് മാത്രമാണ് യഥാർത്ഥ പ്രവർത്തനത്തിനായി ഉപയോഗിച്ചത്. ബാക്കിയെല്ലാം വകമാറ്റി

#2021ൽ കോടിയേരി ബാലകൃഷ്ണന് രാജേഷ് കൃഷ്ണയെക്കുറിച്ച് പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ മാറ്റിനിർത്തി,

ഗോവിന്ദൻ നേതൃത്വത്തിൽ വന്നതോടെ തിരിച്ചെത്തി.

# എം.വി. ഗോവിന്ദൻ ലണ്ടൻ സന്ദർശിച്ചപ്പോൾ രാജേഷ് കൃഷ്ണയുടെ വീട് സന്ദർശിച്ചതിനെതിരെ അദ്ദേഹത്തോട് പരാതി പറഞ്ഞെങ്കിലും അവഗണിച്ചു.
# പി.ബിയ്ക്ക് നൽകിയ രഹസ്യപരാതി എങ്ങനെ രാജേഷ് കൃഷ്ണയ്ക്ക് കിട്ടിയെന്ന് ചോദിച്ച് എം.വി ഗോവിന്ദന് ഇമെയിൽ വഴി പരാതി നൽകി
#ശ്യാംജിത്തും രാജേഷ് കൃഷ്ണയും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ടെന്നും എം.വി. ഗോവിന്ദൻ സെക്രട്ടറിയാകുന്നതിന് മുൻപേ അവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു

# മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി രാജേഷ് കൃഷ്ണയ്ക്കുവേണ്ടി ഇടപെട്ടു. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തഴയപ്പെട്ടു.
# രാജേഷ് കൃഷ്ണയ്‌ക്കെതിരെ യു.കെയിലെ മലയാളികൾ മുഖേന ലഭിച്ച തെളിവുകൾ കൈവശമുണ്ട്. രാജേഷ് കൃഷ്ണയുടെ ബാങ്ക് അക്കൗണ്ടിലെ കോടികളുടെ ഇടപാടുകൾ പരിശോധിക്കണം.

ആ​രോ​പ​ണ​ ​വി​ധേ​യ​നും
പ​രാ​തി​ക്കാ​ര​നും
പാ​ർ​ട്ടി​ ​ബ​ന്ധു​ക്കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​എം​ ​പി.​ബി​ക്ക് ​ല​ഭി​ച്ച​ ​പ​രാ​തി​ ​ചോ​ർ​ന്ന​ ​വി​വാ​ദ​ത്തി​ൽ​ ​ആ​രോ​പ​ണ​വി​ധേ​യ​നും​ ​പ​രാ​തി​ക്കാ​ര​നും​ ​പാ​ർ​ട്ടി​ ​ബ​ന്ധു​ക്ക​ളും​ ​മു​മ്പ് ​സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്ന​വ​രും.​ ​പ​രാ​തി​ ​ന​ൽ​കി​യ​ ​മു​ഹ​മ്മ​ദ്ഷ​ർ​ഷാ​ദ് 1990​ ​ക​ളി​ൽ​ ​ക​ണ്ണൂ​രി​ലെ​ ​ന്യൂ​മാ​ഹി​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​പെ​രി​ങ്ങാ​ടി​ ​സി.​പി.​എം​ ​ബ്രാ​ഞ്ച് ​ക​മ്മി​റ്റി​ ​അം​ഗ​വും​ ​ഡി.​വൈ.​എ​ഫ് ​ഐ​ ​ഭാ​ര​വ​വാ​ഹി​യു​മാ​യി​രു​ന്നു.​ 1999​ ​ലാ​ണ് ​ബി​സ​ന​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചെ​ന്നൈ​യി​ലേ​ക്ക് ​ചേ​ക്കേ​റു​ന്ന​ത്.​ ​ഇ​പ്പോ​ഴും​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ളു​മാ​യു​ള്ള​ ​അ​ടു​പ്പം​ ​സൂ​ക്ഷി​ക്കു​ന്നു.
പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ലെ​ ​പ്ര​ക്കാ​നം​ ​സ്വ​ദേ​ശി​യാ​യ​ ​രാ​ജേ​ഷ് ​കൃ​ഷ്ണ​ ​എ​സ്.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യി​രു​ന്നു.​ ​ജി​ല്ല​യി​ലെ​ ​മു​തി​ർ​ന്ന​ ​സി.​പി.​എം​ ​നേ​താ​വി​ന്റെ​ ​അ​ടു​ത്ത​ ​ബ​ന്ധു​വു​മാ​ണ്.​ ​തു​ട​ർ​പ​ഠ​ന​ത്തി​ന് ​ല​ണ്ട​നി​ലേ​ക്ക് ​പോ​യി.​ ​പി​ന്നീ​ട് ​ബി​സി​ന​സി​ലേ​ക്ക് ​തി​രി​ഞ്ഞു.​ 2016​-​ന് ​ശേ​ഷം​ ​രാ​ജേ​ഷി​ന് ​വ​ലി​യ​ ​വ​ള​ർ​ച്ച​ ​ഉ​ണ്ടാ​യെ​ന്നാ​ണ് ​ഷ​ർ​ഷാ​ദ് ​ഒ​രു​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​റ​ഞ്ഞ​ത്.
ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​സം​ഘ​ടി​പ്പി​ച്ച​ ​ലോ​ക​ ​കേ​ര​ള​ ​സ​ഭ​യി​ൽ​ ​രാ​ജേ​ഷ് ​എ​ത്തി​യി​രു​ന്നു.​ ​സി.​പി.​എ​മ്മു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ല​ണ്ട​നി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സം​ഘ​ട​ന​യു​ടെ​ ​ഭാ​ര​വാ​ഹി​ ​എ​ന്ന​ ​നി​ല​യ്ക്കാ​ണ് ​രാ​ജേ​ഷ് ​മ​ധു​ര​യി​ൽ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

സി.​പി.​എ​മ്മും​ ​മു​ഖ്യ​മ​ന്ത്രി​യും
മ​റു​പ​ടി​ ​പ​റ​യ​ണം​:​ ​സ​തീ​ശൻ

കൊ​ച്ചി​:​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​സം​ഘം​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടും​ ​റി​വേ​ഴ്‌​സ് ​ഹ​വാ​ല​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ത്തി​യെ​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​ ​പാ​ർ​ട്ടി​യും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​മ​റു​പ​ടി​ ​പ​റ​യ​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ക​ട​ലാ​സ് ​ക​മ്പ​നി​ ​ന​ട​ത്തി​യ​ ​ത​ട്ടി​പ്പി​ൽ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​മ​ക​ന്റെ​ ​പ​ങ്കെ​ന്താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ചോ​ദി​ച്ചു.
ചെ​ന്നൈ​യി​ലെ​ ​മ​ല​യാ​ളി​ ​വ്യ​വ​സാ​യി​ ​സി.​പി.​എം​ ​പി.​ബി​ക്കും​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ക്കും​ ​ന​ൽ​കി​യ​ ​ക​ത്ത് ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​കേ​സി​ലെ​ ​ഔ​ദ്യോ​ഗി​ക​ ​രേ​ഖ​യാ​ണ്.​ ​ദു​രൂ​ഹ​മാ​യ​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​ക​ത്തി​ലൂ​ടെ​ ​പു​റ​ത്തു​വ​ന്നു.​ ​സി.​പി.​എം​ ​നേ​താ​ക്ക​ളും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​നേ​താ​വി​ന്റെ​ ​കു​ടും​ബാം​ഗ​വും​ ​ഉ​ൾ​പ്പെ​ടെ​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്നാ​ണ് ​ക​ത്തി​ൽ​ ​പ​റ​യു​ന്ന​ത്.
കിം​ഗ്ഡം​ ​സെ​ക്യൂ​രി​റ്റി​ ​സ​ർ​വീ​സ് ​എ​ന്ന​ ​ക​മ്പ​നി​ ​രൂ​പീ​ക​രി​ച്ച് ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​ ​കേ​ര​ള​ത്തി​ലെ​ ​സി.​പി.​എം​ ​നേ​താ​ക്ക​ളു​ടെ​ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​മാ​റ്റി​യെ​ന്ന​താ​ണ് ​ആ​രോ​പ​ണം.
സി.​പി.​എ​മ്മി​ന്റെ​ ​ആ​രും​ ​കാ​ണാ​ത്ത​ ​മു​ഖ​മാ​ണി​ത്.​ ​പി.​ബി​ക്ക് ​ന​ൽ​കി​യ​ ​ക​ത്ത് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ടി​വ​ച്ചു.​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​മ​ക​നാ​ണ് ​ക​ത്ത് ​പു​റ​ത്തു​ ​വി​ട്ട​തെ​ന്നാ​ണ് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്ന​ത്.​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​മ​ക​ന് ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടി​ലെ​ ​പ​ങ്കു​ൾ​പ്പെ​ടെ​ ​ദു​രൂ​ഹ​ത​ക​ൾ​ ​പാ​ർ​ട്ടി​യോ​ ​മു​ഖ്യ​മ​ന്ത്രി​യോ​ ​വെ​ളി​പ്പെ​ടു​ത്ത​ണം.
മു​ഖ്യ​മ​ന്ത്രി​ ​വ​ഴി​വി​ട്ട് ​സ്വ​ജ​ന​പ​ക്ഷ​പാ​തം​ ​കാ​ട്ടി​ ​എ.​ഡി.​ജി.​പി​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ശ്ര​മി​ച്ചെ​ന്നാ​ണ് ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​വി​ധി​യി​ലു​ള്ള​ത്.​ ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പു​മാ​യും​ ​അ​ദൃ​ശ്യ​ശ​ക്തി​ക​ൾ​ക്ക് ​ബ​ന്ധ​മു​ണ്ട്.​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ചെ​യ്യാ​ൻ​ ​പാ​ടി​ല്ലാ​ത്ത​ ​വ​ഴി​വി​ട്ട​ ​കാ​ര്യ​ങ്ങ​ളാ​ണ് ​മു​ഖ്യ​മ​ന്തി​ക്ക് ​വേ​ണ്ടി​ ​എ.​ഡി.​ജി.​പി​ ​ചെ​യ്ത​ത്.​ ​നേ​രി​ട്ടു​ള്ള​ ​പ​രാ​മ​ർ​ശം​ ​പി​ണ​റാ​യി​ക്കെ​തി​രെ​ ​കോ​ട​തി​ ​ന​ട​ത്തി​യി​ട്ടും​ ​മി​ണ്ടാ​ട്ടം​ ​പോ​ലും​ ​അ​ദ്ദേ​ഹ​ത്തി​നി​ല്ലെ​ന്ന് ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

സി.​പി.​എ​മ്മി​ൽ​ ​പ​ല​തും
ചീ​ഞ്ഞു​നാ​റു​ന്നു:സ​ണ്ണി​ ​ജോ​സ​ഫ്

ക​ണ്ണൂ​ർ​:​ ​സി.​പി.​എം.​ ​പി.​ബി​ക്ക് ​ന​ൽ​കു​ന്ന​ ​പ​രാ​തി​ ​ത​ന്നെ​ ​പ​ര​സ്യ​മാ​കു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​യ​ത് ​സി.​പി.​എ​മ്മി​ൽ​ ​പ​ല​തും​ ​ചീ​ഞ്ഞു​നാ​റു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​കെ.​പി.​സി.​സി.​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സ​ണ്ണി​ ​ജോ​സ​ഫ് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ ​മ​ല​യാ​ളി​ ​പ്ര​വാ​സി​ ​വ്യ​വ​സാ​യി​യു​മാ​യി​ ​ന​ട​ത്തി​യ​ ​പ​ണ​മി​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ളാ​ണ് ​പു​റ​ത്തു​വ​ന്ന​ത്.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യെ​ ​കു​റി​ച്ചും​ ​പ​രാ​തി​ ​ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.​ ​ക​ത്തി​ലെ​ ​പ​രാ​തി​ ​സി.​പി.​എ​മ്മി​ന്റെ​ ​പാ​ർ​ട്ടി​കാ​ര്യ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച​ ​ആ​ക്ഷേ​പം​ ​മാ​ത്ര​മ​ല്ലെ​ന്നാ​ണ് ​മാ​ദ്ധ്യ​മ​ ​വാ​ർ​ത്ത​ക​ളി​ൽ​ ​നി​ന്ന് ​അ​റി​യാ​ൻ​ ​സാ​ധി​ച്ച​ത്.​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​വ​ലി​യ​ ​തു​ക​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ക്കും​ ​അ​വ​രു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​വ​ർ​ക്കും​ ​വേ​ണ്ടി​ ​വ​ക​മാ​റ്റി​ ​ചെ​ല​വാ​ക്കി​യെ​ന്ന​താ​ണ് ​ആ​ക്ഷേ​പം.​ ​അ​ത് ​ഗൗ​ര​വ​മു​ള്ള​താ​ണ്.​ ​സ​ർ​ക്കാ​ർ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ത​യ്യാ​റാ​ക​ണം.​ ​കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​സി​പി​എം​ ​നേ​താ​ക്ക​ൾ​ ​സം​ശ​യ​ത്തി​ന്റെ​ ​നി​ഴ​ലി​ലാ​ണെ​ന്നും​ ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.

TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.