
അരൂർ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ചന്ദ്രബാബുവും കുടുംബവും. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവർ കാർ തടഞ്ഞുനിർത്തുകയായിരുന്നു. കാറിലുള്ളവർ പുറത്തിറങ്ങിയതിന് പിന്നാലെ കാർ പൂർണമായും കത്തി. ഇതിനുസമീപത്തായി കെഎസ്ഇബിയുടെ ട്രാൻസ്‌ഫോമറും ഉണ്ടായിരുന്നു. ഉടൻ തന്നെ ട്രാൻസ്‌ഫോമർ ഓഫാക്കിയതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |