SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

സി.പി.എം യോഗത്തിൽ പിണറായിയുടെ മിന്നൽ സന്ദർശനം

Increase Font Size Decrease Font Size Print Page
p

പത്തനംതിട്ട : സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരും സ്വയം സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കേണ്ടെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകി. തിങ്കളാഴ്ച വൈകിട്ടായിരുന്നു യോഗം. മണിക്കൂറുകൾക്ക് മുമ്പാണ് യോഗത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചത്. ജില്ലയിൽ മറ്റ് പരിപാടികളില്ലായിരുന്നു.

എം.എൽ.എമാർ മണ്ഡലത്തിൽ ശ്രദ്ധിക്കണമെന്ന് പിണറായി നിർദ്ദേശിച്ചു. മണ്ഡലങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്.

യു.ഡി.എഫിന് ആധിപത്യമുണ്ടായിരുന്ന ജില്ലയിൽ എൽ.‌ഡി.എഫ് കഴിഞ്ഞ തവണ 5 മണ്ഡലത്തിലും ജയിച്ചത് മികച്ച സംഘടനാ പ്രവർത്തനത്തിലൂടെയാണ്. അതനുസരിച്ച് ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY