SignIn
Kerala Kaumudi Online
Thursday, 12 February 2026 12.43 PM IST

പോക്സോ കേസിൽ പൂജാരി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
1

വടകര : പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പൂജാരിയെ വടകര പൊലീസ് ബാംഗ്ലൂരിൽ അറസ്റ്റ്ചെയ്തു. കൊല്ലം കരുനാപ്പളളി കല്ലേരിഭാഗം സുകൃതത്തിൽ സമ്പത്ത്.എസ് (30) ആണ് അറസ്റ്റിലായത്. പരിചയക്കാരിയായ സ്ത്രീയുടെ 12 ഉം ആറും വയസുള്ള, സ്കൂൾ വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികളെ ഉപദ്രവിച്ചുവെന്നാണ് കേസ്. വിദേശത്തായിരുന്ന സുഹൃത്തായ സ്ത്രീയുടെ മക്കളെ പരിപാലിക്കുന്നതിനായി മാസശമ്പളത്തിൽ ഇയാളെ ഏൽപ്പിക്കുക്കുകയായിരുന്നു. താമസിച്ചു വരുന്നതിനിടയിലാണ് കഴിഞ്ഞ ഒന്നരവർഷക്കാലമായി ഇയാൾ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ശരീരത്തിൽ പൊള്ളിക്കുകയും ചെയ്തു. കുട്ടികളുടെ അമ്മയുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. വടകര പോലീസ് എസ്എച്ച്ഒ മുരളീധരൻ.കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാംഗ്ലൂരിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.