ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ സന്ദർശിച്ച് എൻ.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. ഭാര്യ ആശാ തുഷാറിനും മകൻ ദേവ് തുഷാറിനുമൊപ്പമെത്തിയ തുഷാർ, കേന്ദ്ര ധനമന്ത്രിക്ക് ഓണ സമ്മാനം കൈമാറി.
രാജ്യത്തെ ജി.എസ്.ടിയിൽ സമഗ്രമായ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ തയ്യാറായതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നതെന്ന്, കൂടിക്കാഴ്ചയ്‌ക്ക് ശേഷം തുഷാർ പ്രതികരിച്ചു. മോദി സർക്കാരിന്റെ ഓണ സമ്മാനമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യം ഒന്നാമത്തെ ലോകശക്തിയായി മാറുന്ന കാലം വിദൂരമല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |