
കോട്ടയം/കൊൽക്കത്ത: അശോകൻ വേങ്ങശേരി കൃഷ്ണൻ രചിച്ച 'ശ്രീനാരായണ ഗുരു ദി പെർഫെക്ട് യൂണിയൻ ഒഫ് ബുദ്ധ ആൻഡ് ശങ്കര" എന്ന ഗുരുദേവ ജീവചരിത്ര ഗ്രന്ഥത്തിന്റെ ബംഗാളി പരിഭാഷ കൊൽക്കത്ത ശ്രീനാരായണ സേവാസംഘം ഹാളിൽ പ്രകാശനം ചെയ്തു. റിട്ട.ഐ.എ.എസ് ആർ.കെ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.വിശ്വഭാരതി യൂണിവേഴ്‌സിറ്റി മുൻ പ്രൊഫ.ഡോ.പാർത്ഥസാരഥി മുഖോപാദ്ധ്യായ പുസ്തകം പ്രകാശനം ചെയ്തു.
കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസറും,കേന്ദ്ര ഗവൺമെന്റിന്റെ സംസ്‌കൃതഭാഷാ പ്രചാരണ ഉന്നതാധികാരസമിതി അംഗവുമായ ഡോ.എം.വി.നടേശൻ മുഖ്യപ്രഭാഷണം നടത്തി.സദൻചന്ദ്ര മഹാവിദ്യാലയ സംസ്‌കൃതവിഭാഗം പ്രൊഫ.സുഹദീപ് മുഖോപാദ്ധ്യായ,അശോകൻ വേങ്ങശേരി,കൊൽക്കത്ത യൂണിവേഴ്‌സിറ്റി മുൻ പ്രൊഫ.ഡോ.സുമിത ഭാദുരി,ബാപ്പി മസുംദാർ,ജയരാജ് ഭാരതി,പി.ആർ.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.കൊൽക്കത്ത ശ്രീനാരായണ സേവാസംഘം മുൻ പ്രസിഡന്റ് സുതൻ ഭാസ്‌കരൻ സ്വാഗതവും,ജനറൽ സെക്രട്ടറി അജിത്കുമാർ നന്ദിയും പറഞ്ഞു.കാവ്യമോഹൻ ദൈവദശകം ആലപിച്ചു.ചടങ്ങുകൾക്ക് കൾച്ചറൽ കമ്മിറ്റി കൺവീനർ ഗീതാ സുതൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |