
ന്യൂഡൽഹി: പാകിസ്ഥാന്റെ ആക്രമണം നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് രണ്ടര ടൺ മെഡിക്കൽ സാമഗ്രികളയച്ച് ഇന്ത്യ. 16ന് കാബൂളിലെ ആശുപത്രിയിലേക്ക് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400ലധികം പേരാണ് മരിച്ചത്. 2000 കിടക്കകളുള്ള ആശുപത്രിയുടെ ഭൂരിഭാഗവും തകർന്നിരുന്നു. ഈ വിഷമമേറിയ സമയത്ത് അഫ്ഗാൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും സാദ്ധ്യമായ എല്ലാ സഹായവും നൽകുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |