കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടനയിലൂടെ കോൺഗ്രസിന്റെ ജീർണമുഖമാണ് പുറത്തുവന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വർഗീയ ശക്തികളുടെ പിന്തുണയോടെ അധികാരത്തിൽ വരാനാണ് യു.ഡി.എഫ് ശ്രമം. നേതൃമാറ്റം കോൺഗ്രസിനു ഗുണം ചെയ്യുമോ എന്നുള്ളത് അവരുടെ ആഭ്യന്തരകാര്യമാണ്. കോൺഗ്രസ് ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയാണ്. കോൺഗ്രസിലെ മാറ്റം കേരള രാഷ്ട്രീയത്തെ ബാധിക്കുന്ന ഘടകമല്ല. മൂന്നാംതവണയും എൽ.ഡി.എഫ് അധികാരത്തിൽ വരും. ഇടതുമുന്നണിക്ക് ഒരു ആശങ്കയുമില്ല. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പിഐയും മതരാഷ്ട്രവാദം പറയുന്നു. മുസ്ലിംലീഗ് ഇവരെ യു.ഡി.എഫിൽ എത്തിക്കാൻ ശ്രമിക്കുന്നു. ഒരിക്കലും യു.ഡി.എഫ് ഇതിനെ തള്ളിപ്പറഞ്ഞിട്ടില്ല. സി.പി.എമ്മിന് ലീഗിനോട് കൃത്യമായ നിലപാടുണ്ട്. ലീഗിന്റെ രാഷ്ട്രീയനിലപാടിൽ മാറ്റംവരുത്താൻ അവർ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |