തിരുവനന്തപുരം: പാൽ വില ലിറ്ററിന് നാലുരൂപ കൂട്ടാൻ സർക്കാരിനോട് ശുപാർശചെയ്യാൻ മിൽമ ഫെഡറേഷൻ പൊതുയോഗത്തിൽ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് നടപ്പാക്കാൻ ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. അതേസമയം, മിൽമ ആസ്ഥാനത്ത് ഇന്നലെ നടന്ന പൊതുയോഗത്തിൽ ചർച്ച ചെയ്യാനുള്ള അജണ്ടയിൽ വില വർദ്ധന ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് എറണാകുളം മേഖല മുൻ ചെയർമാൻ ജോൺ തെരുവത്ത് അടക്കം അഞ്ച് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. തുടർന്നാണ് വിഷയം ചർച്ചയ്ക്ക് എടുത്തത്.
രണ്ടുവർഷമായി ഉൽപാദനത്തിനനുസരിച്ച് പാൽവില കൂട്ടിയിട്ടില്ലെന്നും പാലിന് കുപ്പി വെള്ളത്തിന്റെ വിലപോലും കിട്ടാത്ത സാഹചര്യമാണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |