
കളമശേരി: വിവിധ കേസുകളിൽ പ്രതിയും ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയുമായ കളമശേരി ഗ്ലാസ് ഫാക്ടറി കോളനി ആറുകണ്ടത്തിൽ വീട്ടിൽ ജോയൽ ബെന്നിയെ (25) കാപ്പ നിയമപ്രകാരം നാടുകടത്തി. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിറ്റി പൊലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്നും ഒരു വർഷത്തേക്ക് തടഞ്ഞുകൊണ്ടുള്ളതാണ് ഉത്തരവ്. ലംഘിച്ചാൽ മൂന്നുവർഷംവരെ നീളാവുന്ന തടവുശിക്ഷ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |