
ബംഗളൂരു: വാഹനപ്രേമിയായിരുന്ന സി.ജെ.റോയിയുടെ കൈവശം ആദ്യമായി വാങ്ങിയ മാരുതി 800 മുതൽ ലോകത്തിലെ ഏറ്റവും വില കൂടിയ അത്യാഡംബര,സൂപ്പർ കാറുകൾ വരെയുണ്ട്. അവയെക്കുറിച്ച് എപ്പോഴും റോയ് അഭിമാനത്തോടെയും സ്നേഹത്തോടെയും സംസാരിക്കുമായിരുന്നു.
1994ൽ 25ാം വയസിൽ 1.10 ലക്ഷം രൂപയ്ക്ക് വാങ്ങിയ തുരുമ്പെടുത്ത മാരുതി 800ലാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്. വിജയയാത്രയ്ക്കിടെ പല കാറുകളും വാങ്ങി. ഇതിനിടെ മാരുതി വിറ്റു. 27 വർഷങ്ങൾക്കിപ്പുറം ആ കാർ കണ്ടെത്തി 10 ലക്ഷം രൂപ കൊടുത്ത് തിരികെ വാങ്ങിയത് വലിയ വാർത്തയായിരുന്നു. അതാണ് അദ്ദേഹത്തിന് കാറുകളോടുള്ള പ്രേമം.
'എനിക്ക് ബുഗാട്ടി വെയ്‌റോൺ ഉൾപ്പെടെയുള്ള കാറുകളുണ്ട്,പക്ഷേ മാരുതി 800 നൽകുന്ന സന്തോഷം മറ്റൊന്നിനുമില്ല' എന്നാണ് സി.കെ.ജെ 3637 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ചുവന്ന മാരുതി 800 വീണ്ടെടുത്തതിനെക്കുറിച്ച് അതിവൈകാരികമായി അദ്ദേഹം പറഞ്ഞത്.
വൻശേഖരം
ബിസിനസ് സാമ്രാജ്യം വളർന്നതോടെ നിരവധി ആഡംബര കാറുകൾ അദ്ദേഹം സ്വന്തമാക്കി. ദുബായിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ വാഹനശേഖരത്തിന്റെ ആകെ മൂല്യം 10 മില്യൺ ഡോളറിൽ അധികമാണെന്നാണ് കണക്ക്. ലോകമെമ്പാടുമുള്ള കാർ പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്ന,ഹൈപ്പർകാറുകൾ മുതൽ അൾട്രാലക്ഷ്വറി സെഡാനുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മകൻ രോഹിത് റോയിയാണ് ഇവ പലതും പരിപാലിക്കുന്നത്.
അൾട്രാലക്ഷ്വറി,സൂപ്പർകാറുകൾ
ബുഗാട്ടി വെയ്‌റോൺ ഐക്കണിക് ഹൈപ്പർകാർ; 16 കോടിയിലധികം വില
കൊയിനിഗ്‌സെഗ് അഗേര അപൂർവ സ്വീഡിഷ് ഹൈപ്പർകാർ;
ഇന്ത്യയിൽ രജിസ്റ്റർ ചെയ്താൽ 12 കോടിയിലധികം വില
ഫെരാരി മോഡലുകൾ (458,എസ്.എഫ് 90, 812 സൂപ്പർഫാസ്റ്റ്)
എക്‌സോട്ടിക് പെർഫോമൻസ് വാഹനങ്ങൾ; 7.5 കോടി രൂപ
മക്‌ലാരൻ 720എസ് സൂപ്പർകാർ
ലംബോർഗിനി ഹുറാക്കൻ ആൻഡ് അവന്റഡോർ ആഡംബര ഇറ്റാലിയൻ
സൂപ്പർകാറുകൾ- 58.5 കോടിയിലധികം വില
അൾട്രാലക്ഷ്വറി റോൾസ് റോയ്സസ് 10-12 കോടി രൂപ
വ്രൈത്ത്, സ്‌പെക്ടർ, ഗോസ്റ്റ്, ബെന്റ്ലി കോണ്ടിനെന്റൽ ജി.ടി ആഡംബര ഗ്രാൻഡ് ടൂറർ; 58 കോടി രൂപ വില.
ആഗോള വമ്പന്മാരായ വിവിധ ആഡംബര എസ്.യു.വികളും മാർക്വീസുകളും.
വാഹനശേഖരം എവിടെ
ദുബായ് ഗാരേജ്: റോയിയുടെ മിക്ക ഹൈപ്പർകാറുകളും ദുബായിലുള്ള ഗാരേജിലാണ്
ഇന്ത്യ: റോൾസ് റോയ്സ് ഫാന്റം VIII പോലുള്ള ഉയർന്ന നിലവാരമുള്ള ആഡംബര കാറുകൾ ഇന്ത്യയിലാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |