
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പുചെയർമാൻ സി ജെ റോയി ജീവനൊടുക്കുംമുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരം. കോൺഫിഡന്റ് ഗ്രൂപ്പ് എം ഡി ടി എ ജോസഫ് അശോക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സംഭവദിവസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർക്ക് മൊഴിനൽകാനായി ടി എ ജോസഫിനൊപ്പമാണ് റോയി ഓഫീസിലെത്തിയത്. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയി റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പുറത്തേക്കിറങ്ങിയ ജോസഫ് അല്പസമയത്തിനകം തിരിയെയെത്തിയെങ്കിലും ക്യാബിനിലേക്ക് കയറാൻ സെക്യൂരിറ്റി അനുവദിച്ചില്ല. ആരെയും ക്യാബിനിലേക്ക് കടത്തിവിടരുതെന്നാണ് റോയി ആവശ്യപ്പെട്ടിരിക്കുന്നത് എന്നായിരുന്നു അവർ നൽകിയ വിശദീകരണം. പത്തുമിനിട്ടുകഴിഞ്ഞ ക്യാബിന് മുന്നിലെത്തിയ ജോസഫ് മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.ക്യാബിൻ ഉള്ളിൽനിന്ന് അടച്ച നിലയിലായിരുന്നു. കതക് തകർത്താണ് ഉള്ളിൽ കയറിയത്. അപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു റോയി. പൾസ് ഇല്ലെന്ന് മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടൻതന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സൈലൻസർ പിടിപ്പിച്ച തോക്കാണ് റോയി ജീവനൊടുക്കാൻ ഉപയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദമുണ്ടായെന്ന കുടുംബത്തിന്റെയും സ്ഥാപനത്തിന്റെയും പരാതിയെ തുടർന്ന് കേസിന്റെ അന്വേഷണം കർണാടക സിഐഡിക്ക് നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂർ റോഡിൽ റിച്ച് മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ വച്ച് ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു റോയ് ജീവനൊടുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |