മൂലമറ്റം: ഇലപ്പള്ളിയിൽ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരിച്ചു.മൂലമറ്റം പുത്തൻപുരയ്ക്കൽ മനുതങ്കപ്പനാണ് (41) മരിച്ചത്.ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. ട്രാൻസ്ഫോർമറിലെ അറ്റകുറ്റപണികൾ തീർത്തതിനു ശേഷം ചാർജ് ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ മനുവിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ: ദീപ. മക്കൾ: അദ്വൈത് ,അക്ഷിത, ഋതിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |