തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് ഡി.ജി.പി നടത്തുന്ന ഓൺലൈൻ അദാലത്തിലേക്ക് spctalks.pol@kerala.gov.in ഇ-മെയിലായും പരാതി നൽകാം. ഇടുക്കി, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പരാതികൾ ഏപ്രിൽ 18 നാണ് പരിഗണിക്കുന്നത്. പരാതികൾ ഏപ്രിൽ മൂന്നിന് മുമ്പ് ലഭിക്കണം. കൊച്ചി സിറ്റി, എറണാകുളം റൂറൽ എന്നീ ജില്ലകളിലെ പരാതികൾ ഏപ്രിൽ 29 ന് പരിഗണിക്കും. പരാതികൾ 11നകം ലഭിക്കണം. ഹെൽപ്പ് ലൈൻ : 9497900243.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |