കോഴിക്കോട്: വാക്സിൻ നൽകിയിട്ടും പെരുവള്ളൂരിൽ പേ വിഷബാധയേറ്റ് അഞ്ചരവയസുകാരി മരിച്ചസംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളേജ്. കുട്ടിയുടെ ചികിത്സ വൈകിയിട്ടില്ല. കാറ്റഗറി മൂന്നിൽ വരുന്ന കേസായതിനാൽ മുറിവ് തുന്നാൻ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ മാർഗ നിർദ്ദേശം. തലയിൽ കടിയേറ്റാൽ വൈറസ് വ്യാപന സാദ്ധ്യത കൂടും. പിന്നെ, വാക്സിൻ നൽകിയാലും രക്ഷപ്പെടുത്താൻ കഴിയില്ലെന്ന് പ്രിൻസിപ്പൽ കെ.ജി സജിത്ത് കുമാർ പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. വാക്സിൻ എടുത്തിട്ടും മരണം സംഭവിച്ചത് സംബന്ധിച്ച് പരാതി നൽകുമെന്ന് കുട്ടിയുടെ പിതാവ് സൽമാനുൽ ഫാരിസ് പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നോ ആരോഗ്യ വകുപ്പോ ഇതു വരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 29 നാണ് പേ വിഷബാധയേറ്റ് മെഡി.കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂർ കാക്കത്തടം ചോലയ്ക്കൽ സ്വദേശി സിയ ഫാരിസ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |