കൊല്ലം:കേരളത്തെ സമ്പൂർണ ബിരുദ കുടുംബങ്ങളുള്ള സംസ്ഥാനമാക്കി മാറ്റാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പദ്ധതി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ-ഇതര ഏജൻസികളുമായി സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുക.ആലപ്പുഴ,വയനാട്,കാസർകോട് ജില്ലാ പഞ്ചായത്തുകളും പടിഞ്ഞാറെ കല്ലട അടക്കമുള്ള ചില ഗ്രാമപഞ്ചായത്തുകളും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓപ്പൺ യൂണിവേഴ്സിറ്റിയുമായി കൈകോർത്തുകഴിഞ്ഞു.മറ്റ് തദ്ദേശ സ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കി ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബിരുദ യോഗ്യത നേടിക്കൊടുക്കുകയെന്നതാണ് ലക്ഷ്യം.റഗുലർ ഡിഗ്രിക്ക് തുല്യമാണ് യു.ജി,പി.ജി പ്രോഗ്രാമുകൾ.നിലവിൽ 55000 പഠിതാക്കളാണുള്ളത്.ഈ വർഷത്തെ അഡ്മിഷന് സെപ്തംബർ 10 വരെ രജിസ്റ്റർ ചെയ്യാം.
പഠനത്തിന് പ്രായപരിധിയില്ല
സാക്ഷരത മിഷൻ പ്ളസ് ടു തുല്യത പാസായ 4000 പേരെ ബിരുദ പഠനത്തിന് ചേർത്തു
ജയിൽ അന്തേവാസികൾക്ക് സൗജന്യ ബിരുദ കോഴ്സ്
ഭിന്നശേഷിക്കാർക്കും അനാഥാലയത്തിലെ കുട്ടികൾക്കും സൗജന്യ പഠനം
ട്രാൻസ് വിഭാഗത്തിന് ഫീസ് ആനുകൂല്യം
ഇ-ഗ്രാൻഡ് സംവിധാനം,ന്യൂനപക്ഷ സ്കോളർഷിപ്പ്
സാമ്പത്തിക പിന്നാക്കമുള്ള പൊതുവിഭാഗത്തിന് സൗജന്യ പഠന സ്കോളർഷിപ്പ്
പഞ്ചായത്ത് തലങ്ങളിൽ ലൈവ് അഡ്മിഷൻ
മറ്റ് കോഴ്സുകളിൽ പഠിക്കുന്നവർക്കും ചേരാം
ടി.സി നിർബന്ധമില്ല,മാർക്ക് മാനദണ്ഡമില്ല
സർക്കാർ,ഇതര ജോലിയുള്ളവർക്ക് സൗകര്യപ്രദമായ പഠനക്രമം
കലാ-കായിക- സാഹിത്യ മത്സരങ്ങൾ
വീടില്ലാത്ത പഠിതാക്കൾക്ക് വീട് നിർമ്മിച്ച് നൽകൽ
കോഴ്സുകൾ-28
പഠന കേന്ദ്രങ്ങൾ-45
ക്ളാസുകൾ
ഓഫ് ലൈൻ- ഓൺലൈൻ
''പ്ളസ് ടു, പ്രീഡിഗ്രി യോഗ്യതയുള്ള ആർക്കും ബിരുദ കോഴ്സിൽ ചേരാം. സാമ്പത്തികമില്ലാത്തവരെ സഹായിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.''
-ഡോ. വി.പി.ജഗതിരാജ്
വൈസ് ചാൻസലർ, ഓപ്പൺ യൂണിവേഴ്സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |