
ഐ.ഐ.എമ്മുകൾ വിവധ ബിരുദ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായാണ് കോഴ്‌സുകൾ ആരംഭിക്കുന്നത്. ഐ.ഐ.എം ഇൻഡോർ,റോഹ്തക്,റാഞ്ചി,അമൃതസർ,ബോധ് ഗയ,ജമ്മു എന്നിവ അഞ്ചു വർഷ ബി.ബി.എ എന്റർപ്രെന്യൂർഷിപ്, ബിസിനസ് അനലിറ്റിക്‌സ് ഇന്റഗ്രേറ്റഡ് മാനേജ്മന്റ് പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. ഐ.ഐ.എം ബെംഗളൂരു നാലു വർഷ ബി.എസ്‌സി ഓണേഴ്‌സ് ഇൻ ഇക്കണോമിക്‌സ്,ഡാറ്റ സയൻസ്,മാനേജ്മന്റ് സ്റ്റഡീസ് പ്രോഗ്രാം ഓഫർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഐ.ഐ.എം സമ്പൽപ്പൂർ ബി.എസ് ഇൻ മാനേജ്‌മെന്റ് &പബ്ലിക് പോളിസി,ഡാറ്റ സയൻസ്,എ.ഐ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. പുതിയ പ്രോഗ്രാമുകൾക്ക് ആദ്യത്തെ രണ്ടു വർഷം എട്ടര ലക്ഷം രൂപ വരെ വാർഷിക ഫീസ് വേണ്ടിവരും. തുടർന്ന് ഫീസിൽ വർദ്ധനവുണ്ടാകും. പ്ലസ് ടു ഏത് ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. അതത് ഐ.ഐ.എമ്മുകൾ ഇതു സംബന്ധിച്ച നോട്ടിഫിക്കേഷനുകൾ ഉടൻ പുറത്തിറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |