കൊച്ചി:കേരള സംസ്ഥാന പിന്നാക്ക സമുദായ വികസന വകുപ്പ് (ബി.സി.ഡി.ഡി) ഒ.ബി.സി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്കായി നടപ്പിലാക്കുന്ന സൗജന്യ അഡ്വാൻസ്ഡ് ആട്ടോമൊബൈൽ എൻജിനിയറിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. ഓട്ടോമൊബൈൽ, മെക്കാനിക്കൽ,ഇലക്ട്രിക്കൽ,എം.എം.വി,ഫിറ്റർ,ഡീസൽ മെക്കാനിക്,എം.എ.ഇ.ഇ.ഓട്ടോ മൊബൈൽ,മെഷിനിസ്റ്റ്,ഇലക്ട്രിക്കൽ എന്നീ കോഴ്‌സുകളിലേയ്ക്ക് ഐ.ടി.ഐ /കെ.ജി.സി.ഇ,വി.എച്ച്.എസ്.സി,ഡിപ്ലോമ,ബി.ടെക് പാസായവർക്ക് അപേക്ഷിക്കാം. പരിശീലനകാലത്ത് 40,000 രൂപ (10 മാസത്തേക്ക്) സ്‌റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ മന്ത്രാലയത്തിന്റെ (എൻ.എസ്.ഡി.സി) സർട്ടിഫിക്കറ്റും തുടർന്ന് ജോലിയും ഉറപ്പാക്കുന്നതാണ് പദ്ധതി.ഒക്ടോബറിൽ ക്ലാസുകൾ ആരംഭിക്കും. വിവരങ്ങൾക്ക് - 93875 80023,98460 19500.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |