
കൊച്ചി: സിൻഡിക്കേറ്റ് സസ്‌പെൻഷൻ പിൻവലിച്ചിട്ടും തിരിച്ചെടുക്കാത്തതിനെതിരെ കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം അംഗീകരിക്കാതെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വിഷയം ഗവണർക്ക് വിട്ടിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. വിശദീകരണ പത്രിക സമർപ്പിക്കാൻ സർവകലാശാലയ്‌ക്കും സിൻഡിക്കേറ്റിനും നിർദ്ദേശം നൽകിയ ജസ്റ്റിസ് എൻ. നഗരേഷ്, വി.സിയുടെ അഭിഭാഷകന്റെ അസൗകര്യം മുൻനിർത്തി ഹർജി മാറ്റുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |