
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്ന രേഖ എന്നിവ 31-നകം തന്നെ ഓൺലൈനായി സമർപ്പിക്കണം. എന്നാൽ മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനായി ഫെബ്രുവരി 7 വരെ സമയം അനുവദിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ എഴുതുന്നവർ കേരളത്തിലെ മെഡിക്കൽ അല്ലെങ്കിൽ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി 'KEAM 2026' പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടത് നിർബന്ധമാണ്. വിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |