
പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവർഷ എംബിഎ വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി ബോട്ടണി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ്.എസ്. ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ ആരംഭിക്കും.
മനഃശാസ്ത്റ വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം. മനഃശാസ്ത്ര ബിരുദമാണ് യോഗ്യത. ഫോൺ : 8075019568, 8547281985
2023-24 ലെ സൗത്ത് സോൺ/ഓൾ ഇന്ത്യ അന്തർ സർവകലാശാല/ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നീ മത്സരങ്ങളിൽ മെഡൽ കരസ്ഥമാക്കിയവർക്കുള്ള സ്‌പോർട്സ് സ്‌കോളർഷിപ്പുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |