
ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ പവർ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻ.പി.ടി.ഐ) 2026- 28 അദ്ധ്യയന വർഷ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻ.പി.ടി.ഐ. ഡൽഹി എൻ.സി.ആർ കാമ്പസിൽ നടത്തുന്ന മുഴുവൻ സമയ റെസിഡൻഷ്യൽ പ്രോഗ്രാമാണിത്.
പവർ മാനേജ്മെന്റ് പ്രധാന സ്പെഷ്യലൈസേഷനായി വരുന്ന കോഴ്സ്, 4 സെമസ്റ്ററുകളായി 2 വർഷമാണ്. ആകെ 120 സീറ്രുകളിലാണ് പ്രവേശനം (ജനറൽ- 42, എസ്.സി- 16, എസ്.ടി- 8, ഒ.ബി.സി- 28, ഇ.ഡബ്ലു.എസ്-11, സ്പോൺസേർഡ് സീറ്റുകൾ- 15).
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പവർ മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ തൊഴിൽ സാദ്ധ്യതയുണ്ട്.
യോഗ്യത: 60% മാർക്കോടെ എൻജിനിയറിംഗ് ബിരുദം. 10/ 12 ക്ലാസുകളിൽ 60% മാർക്ക് നേടിയിരിക്കണം. അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകളോടെ അപേക്ഷിക്കാം. കൂടാതെ CAT/GMAT/CUET/XAT/CMAT/MAT സ്കോർ ഉള്ളവരായിരിക്കണം അപേക്ഷകർ. അല്ലെങ്കിൽ എൻ.പി.ടി.ഐ അഡ്മിഷൻ ടെസ്റ്റ് സ്കോർ ഉണ്ടായിരിക്കണം. യോഗ്യതാ സ്കോറിന്റെയും ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ് 500 രൂപ. വെബ്സൈറ്റ്: www.npti.gov.in. അവസാന തീയതി: 26.02.2026.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |