
അഭിമുഖം
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023) തസ്തികയിലേക്ക് ഫെബ്രുവരി 4, 5, 6 തീയതികളിൽ
പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഡിഗ്രി ഇൻ ഫോറസ്ട്രി) (കാറ്റഗറി നമ്പർ 296/2023, 515/2022- തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് ഫെബ്രുവരി 4, 5, 6 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (കാറ്റഗറി നമ്പർ 092/2025), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി) (കാറ്റഗറി നമ്പർ 09/2025) തസ്തികകളിലേക്ക് ഫെബ്രുവരി 4നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി (കാറ്റഗറി നമ്പർ 10/2025) തസ്തികയിലേക്ക് ഫെബ്രുവരി 5നും പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.1.എ വിഭാഗവുമായി ബന്ധപ്പെടണം (04712546448).
കേരള ലാന്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ (ഇൻ സർവീസ് ക്വാട്ട) (കാറ്റഗറി നമ്പർ 281/2025) തസ്തികയിലേക്ക് ഫെബ്രുവരി 5 രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 108/2025) തസ്തികയിലേക്ക് ഫെബ്രുവരി 5ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പ്രമാണപരിശോധന
പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (സർവ്വേയർ) (കാറ്റഗറി നമ്പർ 319/2024) തസ്തികയിലേക്ക് 31ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.4.ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |