SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.14 AM IST

കേരള ഡിജിറ്റൽ സർവകലാശാലയിൽ എം.എസ്‌സി, എം.ടെക്, എം.ബി.എ

Increase Font Size Decrease Font Size Print Page
p

കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇനവേഷൻ & ടെക്നോളജിയിൽ (കേരള ഡിജിറ്റൽ സർവകലാശാല) 2026 അദ്ധ്യയന വർഷത്തെ വിവിധ മാസ്റ്റേഴ്സ്, പിഎച്ച്‌‌.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. എം.എസ്‌സി, എം.ബി.എ, എം.ടെക് കോഴ്സുകളിലാണ് ബിരുദാനന്തര ബിരുദം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 17. വെബ്സൈറ്റ്: duk.ac.in.

2 വർഷ എം.എസ്‌സി പ്രോഗ്രാമുകൾ

........................................................................

കമ്പ്യൂട്ടർ സയൻസ്: സ്പെഷ്യലൈസേഷൻ- സൈബർ സെക്യൂരിറ്റി (90 സീറ്റ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (45 സീറ്റ്), ഡാറ്റ അനലറ്റിക്സ് (50 സീറ്റ്).

ഡാറ്റ സയൻസ് & ബയോ എ.ഐ: 30 സീറ്റ്.

ഡാറ്റ സയൻസ് & ഫിൻടെക്: 20 സീറ്റ്.

ഡാറ്റ സയൻസ് & ജിയോ ഇൻഫർമാറ്റിക്സ്: 20 സീറ്റ്.

ഡാറ്റ സയൻസ് & കമ്പ്യൂട്ടേഷണൽ മോഡലിംഗ്: 65 സീറ്റ്.

ഡാറ്റ സയൻസ് & പ്രോഡക്ട് ഡെവലപ്മെന്റ്: 20 സീറ്റ്.

ഇലക്ട്രോണിക്സ്: സ്പെഷ്യലൈസേഷൻ- വി.എൽ.എസ്.ഐ & എംബഡഡ് സിസ്റ്റം (20 സീറ്റ്).

അപ്ലൈഡ് ഫിസിക്സ്: സ്പെഷ്യലൈസേഷൻ- അപ്ലൈഡ് മെറ്റീരിയൽസ് (20 സീറ്റ്).

ഇക്കോളജി: സ്പെഷ്യലൈസേഷൻ- ഇക്കോളജിക്കൽ ഇൻഫർമാറ്രിക്സ് (20 സീറ്റ്).

എൻവയൺമെന്റൽ സയൻസ്: സ്പെഷ്യലൈസേഷൻ- എൻവയൺമെന്റൽ ഡാറ്റ സയൻസ്, ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്, സസ്റ്റെെനബിലിറ്റി സ്റ്റഡീസ്, എൻവയൺമെന്റൽ കമ്യൂണിക്കേഷൻ (30 സീറ്റ്).

ഒരു വർഷ എം.എസ്‌സി പ്രോഗ്രാമുകൾ

........................................................................

സൈബർ സെക്യൂരിറ്റി: 30 സീറ്റ്.

 അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: 30 സീറ്റ്.

എൻവയൺമെന്റൽ സസ്റ്റെെനബിലിറ്റി : 30 സീറ്റ്.

2 വർഷ എം.ടെക് പ്രോഗ്രാമുകൾ

.............................................................

കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്: സ്പെഷ്യലൈസേഷൻ- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (45 സീറ്റ്), സൈബർ സെക്യൂരിറ്റി എൻജിനിയറിംഗ് (45 സീറ്റ്).

ഇലക്ട്രോണിക്സ് എൻജിനിയറിംഗ്: സ്പെഷ്യലൈസേഷൻ- വി.എൽ.എസ്.ഐ ഡിസൈൻ (20 സീറ്റ്).

യോഗ്യത: എം.എസ്‌സി, എം.ടെക് കോഴ്സുകളിലേക്കുള്ള അടിസ്ഥാന യോഗ്യത: ബിരുദം. കൂടാതെ ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് (DUAT)/ CUET PG/ GATE/ JAM/ GRE.

2 വർഷ എം.ബി.എ പ്രോഗ്രാമുകൾ

...................................................................

ഫുൾ ടൈം, വർക്കിംഗ് പ്രൊഫഷണൽ, സപ്ലൈ ചെയിൻ മാനേജ്മെന്റ് & ലോജിസ്റ്റിക്സ് വിഭാഗങ്ങളിലായി 60 സീറ്റുകൾ.

യോഗ്യത: ബിരുദം. കൂടാതെ ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് (DUAT)/ ഏതെങ്കിലും മാനേജ്മെന്റ് സ്കോർ (CMAT, KMAT, XAT, NMAT, GMAT, CAT, GRE)

പിഎച്ച്.ഡി

.......................

ഇലക്ട്രോണിക്സ് സിസ്റ്റംസ് & ഓട്ടോമേഷൻ, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, ഡിജിറ്റൽ സയൻസ്, ഡിജിറ്റൽ ഹ്യുമാനിറ്റീസ് & ലിബറൽ ആർട്സ്, ഇൻഫർമാറ്രിക്സ് വകുപ്പുകളിലാണ് ഗവേഷണാവസരം. യു.ജി.സി നെറ്റ്, ജെ.ആർ.എഫ് അല്ലെങ്കിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി റിസർച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.