
കേരള സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസിലിംഗ് 22, 23 തീയതികളിൽ അതത് യു.ഐ.എം കേന്ദ്രങ്ങളിൽ നടത്തും. വിവരങ്ങൾക്ക് www.admissions.keralauniversity.ac.in.
ഹിന്ദി പഠന വകുപ്പിൽ പി.ജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ, അഡ്മിനിസ്ട്റേറ്റീവ് ഡ്രാഫ്റ്റിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സിലേക്ക് പ്രവേശനത്തിന് 20ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ കാര്യവട്ടം ക്യാമ്പസിലെ ഹിന്ദി പഠന വകുപ്പിലെത്തണം. ഫോൺ : 9446291350, 04712308649
എം.ജി സർവകലാശാലാ വാർത്തകൾ
പ്രാക്ടിക്കൽ പരീക്ഷ
പ്രാക്ടിക്കൽ നാലാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്സ് ഇൻ മൾട്ടിസ്പോർട്സ് ആൻഡ് ഫിറ്റ്നസ്സ് ട്രെയിനിംഗ് (പുതിയ സ്കീം2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മാർച്ച് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 20 മുതൽ 24 വരെ തീയതികളിലായി മാറമ്പള്ളി എം.ഇ.എസ് കോളേജിൽ നടക്കും.
ആറാം സെമസ്റ്റർ ബി.വോക് അഡ്വാൻസ് കോഴ്സ് ഇൻ മൾട്ടിസ്പോർട്സ് ആൻഡ് ഫിറ്റ്നസ് ട്രെയിനിംഗ് (പുതിയ സ്കീം2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ മെഴ്സി ചാൻസ്) മാർച്ച് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 22 മുതൽ മാറമ്പള്ളി എംഇഎസ് കോളേജിൽ നടക്കും.
സിദ്ധ, യുനാനി പ്രവേശനം
തിരുവനന്തപുരം: തമിഴ്നാട്ടിലെ പാളയം കോട്ടയിലെ ഗവ. സിദ്ധ കോളേജിൽ എം.ഡി. (സിദ്ധ), ഹൈദരാബാദിലെ ഗവ. നിസാമിയ ടിബ്ബി കോളേജ്, ബംഗളുരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് യുനാനി മെഡിസിൻ കോളേജുകളിലെ എം.ഡി (യുനാനി) കോഴ്സിലേക്കും നിലവിൽ പി.ജി കോഴ്സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാം.
ആയുഷ് മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ ഇ-മെയിൽ (director.ame@kerala.gov.in) വഴിയോ നേരിട്ടോ തപാൽ മുഖേനയോ 24ന് വൈകിട്ട് 4നകം ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യ ഭവൻ, തിരുവനന്തപുരം വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: www.ayurvedacollege.ac.in, www.gack.kerala.gov.in, www.gactvm.kerala.gov.in, 0471-2339307.
ഓർമിക്കാൻ...
1. NCHM JEE സിറ്റി ഇന്റിമേഷൻ സ്ലിപ്പ്:- 26ന് നടക്കുന്ന നാഷണൽ കൗൺസിൽ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nta.ac.in.
2. നീറ്റ് യു.ജി PwD സ്ക്രൈബ്:- നീറ്റ് യു.ജി പരീക്ഷയ്ക്ക് അപേക്ഷിച്ച ശാരീരിക വൈകല്യമുള്ളവരുടെ (PwD/PwBD) സ്ക്രൈബ് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താനുള്ള പോർട്ടൽ എൻ.ടി.എ തുറന്നു. ഏപ്രിൽ 21 വരെ അവസരമുണ്ട്. വെബ്സൈറ്റ്: nta.ac.in.
സംസ്കൃത സർവകലാശാല:
21 ലെ പരീക്ഷകൾ മാറ്റി
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല 21ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സെമസ്റ്റർ പരീക്ഷകളും മാറ്റിവച്ചു.
ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
ഐഎച്ച്ആർഡിയുടെ സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന കേന്ദ്രങ്ങളിൽ നടത്തുന്ന ഇന്റേൺഷിപ്പ് ട്രെയിനിംഗ് പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബിരുദ കോഴ്സ് നാലാം സെമസ്റ്റർ പൂർത്തിയാക്കിയവർക്കാണ് 20 ദിവസത്തെ ഇന്റേൺഷിപ്പ്. സെന്ററിൽ നേരിട്ടോ www.skillcentre.ihrd.ac.in ലോ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471 – 2234374, 9495656333.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |