അസൈൻമെന്റ്
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ്/ അഫ്സൽ ഉൽ ഉലമ/ ഹിസ്റ്ററി/ പൊളിറ്റിക്കൽ സയൻസ്/ ബി.ബി.എ/ ബി.കോം (റഗുലർ/ സപ്ലിമെന്ററി), ബി.എ കന്നഡ (റഗുലർ മാത്രം), ബി.എ മലയാളം/ ഇംഗ്ലീഷ് (സപ്ലിമെന്ററി മാത്രം) ബിരുദം (റഗുലർ 2022 പ്രവേശനം/ സപ്ലിമെന്ററി 2020, 2021 പ്രവേശനം) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് ഫെബ്രുവരി 19 വൈകിട്ട് 4 മണിക്കു മുൻപായി സ്കൂൾ ഒഫ് ലൈഫ്ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഹാൾ ടിക്കറ്റ്
ഫെബ്രുവരി 7ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), അഞ്ചാം സെമസ്റ്റർ ബി.എ/ ബി.ബി.എ/ ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയശേഷം ഹാൾ ടിക്കറ്റിൽ നിർദ്ദേശിച്ച സെന്ററുകളിൽ ഹാജരാകണം. സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഗവ. അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് പരീക്ഷാസമയം കൈവശം കരുതേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |