തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സംസ്കൃതംസാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, സംഗീതം , ഡാൻസ് ഭരതനാട്യം, ഡാൻസ് മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു) എന്നിവയാണ് നാല് വർഷ ബിരുദ പ്രോഗ്രാമുകൾ. അറബിക്, ഉർദു എന്നിവ മൈനർ ബിരുദ പ്രോഗ്രാമുകളായി തിരഞ്ഞെടുക്കാം.
കാലടി മുഖ്യക്യാമ്പസിൽ സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതംവ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു), സംഗീതം, ഡാൻസ് ഭരതനാട്യം, ഡാൻസ് മോഹിനിയാട്ടം നാല് വർഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്. തിരുവനന്തപുരം (സംസ്കൃതം ന്യായം, ഫിലോസഫി), പന്മന (സംസ്കൃതം വേദാന്തം, മലയാളം), കൊയിലാണ്ടി (സംസ്കൃതം വേദാന്തം, ജനറൽ, ഹിന്ദി), തിരൂർ (സംസ്കൃതം വ്യാകരണം, ഹിസ്റ്ററി, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു.), പയ്യന്നൂർ (സംസ്കൃതം സാഹിത്യം, മലയാളം, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു) ഏറ്റുമാനൂർ (സംസ്കൃതം സാഹിത്യം, ഹിന്ദി) എന്നീ പ്രാദേശിക ക്യാമ്പസുകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ https://ugadmission.ssus.ac.in വഴി ജൂൺ ഏഴിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in.
കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡിപ്ലോമ
കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ 3 വർഷ പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജൂൺ 3 വരെ അപേക്ഷിക്കാം. തിരക്കഥാ രചനയും സംവിധാനവും, ഛായാഗ്രഹണം, എഡിറ്റിംഗ്, ഓഡിയോഗ്രഫി, അഭിനയം, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് വിഷയങ്ങളിൽ 10 സീറ്റ് വീതമുണ്ട്. ദേശീയതല പ്രവേശനപരീക്ഷയും 6 ദിവസത്തെ അവബോധ പരിപാടിയും അഭിമുഖവും വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നതിന് www.krnivsa.com സന്ദർശിക്കുക. ഫോൺ:90617 06113.
വിദേശ എം.ബി.ബി.എസ്: അനുമതി നീട്ടി
ന്യൂഡൽഹി: വിദേശത്തു നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയവർക്ക്, മെഡിക്കൽ കോളേജുകൾ അല്ലാത്ത ആശുപത്രികളിൽ പരിശീലനം നടത്താൻ നൽകിയ പ്രത്യേക അനുമതി 2 വർഷം കൂടി നീട്ടി. കഴിഞ്ഞ വർഷമാണ് ദേശീയ മെഡിക്കൽ കമ്മിഷൻ ഈ മാസം വരെ അനുമതി നൽകി ഉത്തരവിട്ടിരുന്നത്. പുതിയ ഉത്തരവ് പ്രകാരം 2026 മേയ് വരെ വിദ്യാർത്ഥികൾക്ക് എൻ.എം.സി നിർദ്ദേശിച്ച ആശുപത്രികളിൽ ഇന്റേൺഷിപ് നടത്താം.
സാങ്കേതിക യൂണി.യിൽ
അദ്ധ്യാപക പരിശീലനം
തിരുവനന്തപുരം : എ.പി.ജെ അബ്ദുൾ കലാം സർവകലാശാലയുടെ കീഴിലുള്ള എൻജിനീയറിംഗ് കോളേജിലെ അദ്ധ്യാപകർക്കായി 'കൗൺസിലിങ് ആൻഡ് അക്കാഡമിക് മെൻഡറിങ് ' എന്ന വിഷയത്തിൽ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.
മൺവിളയിലുള്ള അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. സർവകലാശാലയിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, അക്കാഡമിക വിദഗ്ദ്ധർ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. എൻജിനീയറിംഗ് കോളേജുകളിൽ നിന്നും തിരഞ്ഞെടുത്ത 40 അദ്ധ്യാപകർക്കാണ് പരിശീലനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |