
തിരുവനന്തപുരം:എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മതിയായ മിനിമം സൗകര്യമുണ്ടെന്ന് നിരീക്ഷകർ ഉറപ്പാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു.പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നോമിനേഷൻ സമർപ്പിക്കാനുള്ള അവസാനദിവസം മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെയാണ് നിരീക്ഷകരുടെ പ്രവർത്തനം.നിരീക്ഷകരുടെ പ്രവർത്തനം സംബന്ധിച്ചചെക്ക് ലിസ്റ്റ് കമ്മീഷൻ നൽകും.പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ പ്രത്യേകസുരക്ഷാസജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
വനമേഖലകൾ,എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങൾ,നക്സൽ പ്രവർത്തനമുള്ള സ്ഥലങ്ങൾ,സംസ്ഥാനഅതിർത്തി പ്രദേശങ്ങൾ,അനധികൃതമായ മദ്യം,പണം,ലഹരിവസ്തുക്കൾ എന്നിവയുടെ നീക്കം തുടങ്ങിയ വിഷയങ്ങൾ കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്നും,ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം എല്ലാ നിരീക്ഷകരും വിശദമായ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ 14ജില്ലകളിലേക്കും നിയോഗിച്ച പൊതുനിരീക്ഷകരായിട്ടുള്ള ഐഎഎസ്,ഐഎഫ്എസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.കമ്മീഷൻ സെക്രട്ടറി ബി.എസ് പ്രകാശ്, കൺസൾട്ടന്റ് കെ.ടി.ജോർജ്ജ് എന്നിവർ പങ്കെടുത്തു.ചെലവ് നിരീക്ഷകർക്ക് വേണ്ടിയുള്ള ഓൺലൈൻ പരിശീലനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |