
തൃശൂർ: കരുവന്നൂർ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ വീണ്ടും ഭരണം പിടിച്ച് സിപിഎം. ഭരണസമിതിയിലെ 13 അംഗങ്ങളും എൽഡിഎഫുകാരാണ്. എതിരില്ലാതെയാണ് രണ്ടംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. പത്തുവർഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ 3033 വോട്ടുകൾ പോൾ ചെയ്‌തു. ഇതിൽ 1733 വോട്ടുകൾ സിപിഎം നേടി. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയും മാത്രമാണ് ഉണ്ടായിരുന്നത്. മാടായിക്കോണത്തെ സ്‌കൂളിൽ രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് മൂന്നുവരെയാണ് തിരഞ്ഞെടുപ്പ് നടന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്‌മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |