
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി തുടങ്ങിയവരടങ്ങുന്ന സംഘം മാർച്ച് നാലിന് തിരുവനന്തപുരത്തെത്തും. സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, ജില്ലാ കളക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കമ്മിഷൻ ഔദ്യോഗിക ചർച്ചകൾ നടത്തും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. മാർച്ചിലെ രണ്ടാമത്തെ ആഴ്ചയോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരാനാണ് സാദ്ധ്യത. എട്ടിനോ, പത്തിനോ തിരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്താസമ്മേളനം നടത്തിയേക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലും കേരളത്തിലും വരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |