
തിരുവനന്തപുരം:സൂഷ്മപരിശോധനയ്ക്ക് ശേഷം സാധുവായ 1.54 ലക്ഷം പത്രികകളിലായി 107210 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്. 109670 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്.ഇതിൽ 2460 പേരുടെ പത്രിക തള്ളി.അവശേേഷിക്കുന്നവരിൽ ഏറെയും ഡമ്മി,സ്ഥാനാർത്ഥികളും വിമതരുമാണ്.
ശരാശരി ഒരു മണ്ഡലത്തിൽ രണ്ട് സ്വതന്ത്രർ പോലുമില്ലാത്ത സ്ഥിതിയാണ്. ഇന്ന് ഉച്ചയ്ക്ക് 3 മണി വരെ മാത്രമാണ് പിൻവലിക്കാനാവുക.സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം.
സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.മലയാളം അക്ഷരമാലാക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്,വിലാസം,അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിൽ. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |