SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.04 PM IST

ഉത്സവകാലം,​ ആനകൾക്ക് വിശ്രമമില്ലാ ഓട്ടം

elephant-in-temple

 350 ആനകൾ, 3330 ആരാധനാലയങ്ങൾ

 നിരക്ക് ദിവസം 50,000 രൂപ മുതൽ 3 ലക്ഷംവരെ

കൊച്ചി: സംസ്ഥാനത്തെ നാട്ടാനകളും പാപ്പാന്മാരും ഇനി ശരിക്കൊന്ന് ഉറങ്ങണമെങ്കിൽ ഉത്സവകാലം കഴിയണം. എഴുന്നള്ളത്തിനടക്കം ഓടി നടന്ന് പങ്കെടുക്കുകയാണ് ആനകൾ. സംസ്ഥാനത്ത് ആകെയുള്ള 443 നാട്ടാനകളിൽ 350 എണ്ണം മാത്രമേ എഴുന്നള്ളത്തിന് യോഗ്യമായവയുള്ളൂ. ഒരു ആനയെ മുതൽ 128 ആനകളെ വരെ എഴുന്നള്ളിക്കുന്ന 3330 ആരാധനാലയങ്ങൾ സംസ്ഥാനത്തുണ്ട്. ഡിമാന്റ് ഏറിയതിനാൽ ചോദിക്കുന്ന തുക നൽകിയാണ് ബുക്ക് ചെയ്യുന്നത്.

സാധാരണ ആനയ്ക്ക് ദിവസം അരലക്ഷം രൂപാ വരെ നൽകണം. പേരും പ്രശസ്തി​യുമുള്ളവയ്ക്ക് 1.5- 3 ലക്ഷം വരേയും. ലോറി​ വാടകയും പാപ്പാന്മാരുടെ ബാറ്റയും പുറമേ. ക്ഷേത്ര കമ്മി​റ്റി​ക്കാർ ഉടമകളുടെയും ഏജന്റുമാരുടെയും മുന്നി​ൽ കാത്തുകെട്ടി​ക്കി​ടന്നാണ് ആനകളെ ഉറപ്പാക്കുന്നത്. തൃശൂരി​ലെ ചെമ്പൂത്തറ കൊടുങ്ങല്ലൂർക്കാവ് ഭഗവതി​ ക്ഷേത്രത്തി​ലാണ് ഉത്സവദി​നങ്ങളി​ൽ 128 ആനകളെ എഴുന്നള്ളി​ക്കാൻ അനുമതി​യുള്ളത്.

ഉത്സവച്ചെലവി​ന്റെ വലി​യൊരു ഭാഗം ആനകൾക്ക് മാറ്റി​ വയ്ക്കേണ്ട സ്ഥി​തി​യാണ്. എറണാകുളം ശി​വക്ഷേത്രത്തി​ലെ ഉത്സവത്തി​ന് 60 ലക്ഷത്തോളം രൂപ ആനയ്ക്ക് മാത്രം ചെലവായി. സീസണി​ൽ കഴി​യുന്നത്ര വരുമാനമെടുക്കാനുള്ള ശ്രമത്തിലാണ് ഉടമകൾ. തലയെടുപ്പുള്ള ആനകൾക്കൊന്നും ഒരു ദി​വസത്തെ പോലും വി​ശ്രമമി​ല്ല. കഴി​ഞ്ഞ ദി​വസം പാലക്കാട്ട് എഴുന്നള്ളത്തിനിടെ പേരുകേട്ട ഒരാന നി​ന്നുറങ്ങി​ വീഴാൻ പോയ ദൃശ്യം വൈറലായി​രുന്നു.

ആനകളെ എഴുന്നള്ളിക്കുന്നതിൽ ഏതാനും മുസ്ളീം, ക്രിസ്ത്യൻ ദേവാലയങ്ങളുമുണ്ട്. പാലക്കാട്ട് ആന എഴുന്നള്ളിപ്പുള്ള 773 ക്ഷേത്രങ്ങളുണ്ട്. 703 എണ്ണവുമായി​ തൃശൂരാണ് രണ്ടാമത്. ഏറ്റവും കുറവ് കാസർകോട്- മൂന്നെണ്ണം. നാട്ടാനയി​ല്ലാത്ത ഏകജി​ല്ലയും ഇതാണ്. ഏറ്റവുമധി​കം ആനകൾ തൃശൂർ ജി​ല്ലയി​ലാണ്- 114. ഗുരുവായൂർ ക്ഷേത്രത്തിൽ 42 ആനകളുണ്ട്. ഗുരുവായൂർ ഇന്ദ്രസെന്നി​നെ 2,72,727 രൂപയ്ക്കാണ് കഴി​ഞ്ഞ ദി​വസം ഒരു ദി​വസത്തേക്ക്

ലേലം കൊണ്ടത്.

അതേസമയം,​ നാട്ടാനകളുടെ എണ്ണം കുറഞ്ഞു വരികയാണ്. അഞ്ചുവർഷത്തി​നി​ടെ 78 ആനകൾ ചരി​ഞ്ഞു. ജനുവരിയിലും ഫെബ്രുവരിയിലുമായി രണ്ടെണ്ണം കൂടി നഷ്ടമായി.

എഴുന്നള്ളത്ത് താരങ്ങൾ

പാമ്പാടി​ രാജൻ, ഗുരുവായൂർ ഇന്ദ്രസെൻ, ഈരാറ്റുപേട്ട അയ്യപ്പൻ, എറണാകുളം ശി​വകുമാർ, തൃക്കടവൂർ ശിവരാജു, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറയ്ക്കൽ കാളിദാസൻ, മംഗലാംകുന്ന് അയ്യപ്പൻ, ശരൺ​ അയ്യപ്പൻ.

ആനക്കണക്ക്

കൊമ്പൻ... 337

പി​ടി.............​ 89

മോഴ........... 17

ആകെ........ 443

ഉ‌ടമസ്ഥർ

വനംവകുപ്പ്.................................. 36

ദേവസ്വം ബോർഡുകൾ............. 75

സ്വകാര്യ ദേവസ്വങ്ങൾ................ 41

വ്യക്തി​കൾ.................................... 282

സർക്കസ്...................................... 09

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.