തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് വർഷത്തിനിടെ 31 സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ അടച്ചുപൂട്ടി. 2015-16ൽ സാങ്കേതിക സർവകലാശാലയിലുണ്ടായിരുന്നത് 175 കോളേജുകളായിരുന്നു. ഇപ്പോൾ 144.
അതേസമയം, സ്വാശ്രയ കോളേജുകളിൽ പ്രവേശന നിരക്ക് വീണ്ടും ഉയരുന്നതായി വി.സി ഡോ. എം.എസ്. രാജശ്രീ പറഞ്ഞു. 2015-16ൽ 58 ശതമാനമായിരുന്നത് 2016-17ൽ 55%, 17-18,18-19 വർഷങ്ങളിൽ 49% ആയി കുറഞ്ഞിരുന്നു. എന്നാൽ 2019-20ൽ 56%, 2020-21ൽ 61% ആയി ഇത് ഉയർന്നു.
2019-20ൽ 45197 ബി.ടെക് സീറ്റുകളിൽ 26,622 എണ്ണത്തിൽ വിദ്യാർത്ഥികളെത്തി. ഒഴിഞ്ഞുകിടന്നത് 20640 സീറ്റുകൾ. 2020-21ൽ 27757ൽ പ്രവാശനം നടന്നു. കഴിഞ്ഞ വർഷം 44946 സീറ്റുകളിൽ 26777ലും വിദ്യാർത്ഥികളെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |