തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ മൊഴിയെടുത്തു. മുഖ്യമന്ത്രിക്കെതിരായ അതിക്രമം തടയാനാണ് താൻ ശ്രമിച്ചതെന്നാണ് ജയരാജന്റെ മൊഴി. കേസിൽ ഇ.പി ജയരാജനെ സാക്ഷിയാക്കുമെന്നാണ് സൂചന. അതേസമയം ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിനുമെതിരേ യൂത്ത് കോൺഗ്രസുൾപ്പെടെ നൽകിയ പരാതികളിൽ കേസെടുക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |