കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കേരള ഹൈക്കോടതി ജഡ്‌ജിയെ വിമർശിച്ചയാൾക്ക് തടവുശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ് കുമാറിനാണ് ശിക്ഷ ലഭിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിൽ ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതിനാണ് നടപടി. മൂന്ന് ദിവസത്തെ തടവുശിക്ഷയാണ് ഇയാൾക്കെതിരെ വിധിച്ചിരിക്കുന്നത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുമെതിരെയാണ് സുരേഷ് കുമാർ പോസ്റ്റിട്ടത്. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ പ്രതിയെ ശിക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |